Skip to main content

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്സവബത്ത; ജില്ലയില്‍ നല്‍കിയത്  3.87 കോടി രൂപ

---------
മഹാത്മാഗാന്ധി  ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് ഓണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക ഉത്സവബത്ത കോട്ടയം ജില്ലയില്‍ 38785 കുടുംബങ്ങള്‍ക്ക് നല്‍കി. ആകെ 38785000 രൂപയാണ് വിതരണം ചെയ്തത്. 

2020-21 സാമ്പത്തിക വർഷം 75 ദിവസത്തിൽ കുറയാതെ തൊഴിലെടുത്തവര്‍ക്ക് ആയിരം രൂപ വീതം  ബ്ലോക്ക്‌ ഡെവലപ്മെന്‍റ് ഓഫീസർമാർ മുഖേന ട്രഷറിയിൽനിന്ന് നേരിട്ട്  അക്കൗണ്ടിലേക്കാണ് നല്‍കിയത്. 

ഏറ്റവും കൂടുതൽ കുടുംബങ്ങൾക്ക്  ആനുകൂല്യം ലഭിച്ചത് വൈക്കം ബ്ലോക്കിലാണ്.7688 കുടുംങ്ങളാണ് ഇവിടെ പ്രത്യേക ഉത്സവബത്തയ്ക്ക് അര്‍ഹരായത്.

date