Skip to main content

ധീരതയ്ക്കുള്ള ദേശീയ അവാർഡിന് അപേക്ഷ ക്ഷണിച്ചു

കുട്ടികളിലെ ധീരതയും സാമൂഹിക പ്രതിബദ്ധതയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നാഷണൽ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ നൽകുന്ന ഈ വർഷത്തെ ധീരതയ്ക്കുള്ള അവാർഡിന് അപേക്ഷ ക്ഷണിച്ചു. അപകടങ്ങളിൽ നിന്നും പരിക്കുകളിൽ നിന്നും മറ്റുള്ളവരെ രക്ഷിക്കുന്നതിനായി ധീരമായ ഇടപെടൽ നടത്തിയ കുട്ടികളെ ആദരിക്കുന്നതിന് ഏർപ്പെടുത്തിയ അവാർഡിന് ആറ് വയസ്സിനും 18 വയസ്സിനും  ഇടയിൽ പ്രായമുള്ള കുട്ടികൾക്ക്  സ്‌കൂൾ പ്രധാനാധ്യാപകൻ, പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ,  ജില്ലാ പോലീസ് സൂപ്രണ്ട്, സംസ്ഥാന ചൈൽഡ് വെൽഫെയർ കൗൺസിൽ എന്നിവർ മുഖേന അപേക്ഷിക്കാം. കുട്ടികൾ നടത്തിയ  ധീരമായ  ഇടപെടലുകൾ സംബന്ധിച്ച വിവരങ്ങൾ 250 വാക്കിൽ കവിയാതെ ഇംഗ്ലീഷിലോ ഹിന്ദിയിലോ തയ്യാറാക്കി സമർപ്പിക്കണം. അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന പ്രാദേശിക ഭാഷയിലുള്ള അനുബന്ധ രേഖകൾ ഇംഗ്ലീഷിലോ ഹിന്ദിയിലോ  മൊഴിമാറ്റം ചെയ്യേണ്ടതാണ്. 2020 ജൂലൈ  ഒന്നിനും  2021 ജൂൺ 30 നും ഇടയിൽ  നടത്തിയ ധീരമായ ഇടപെടലുകളാണ് അവാർഡിന്  പരിഗണിക്കുന്നത്. പ്രത്യേക കേസുകളിൽ നിശ്ചിത കാലയളവിൽ  നിന്നും ആറ് മാസം ഇളവ് അനുവദിക്കുന്നതാണ്. ജേതാക്കൾക്ക്  മെഡൽ, ക്യാഷ് അവാർഡ്, പ്രശ്സ്തി പത്രം എന്നിവ  സമ്മാനിക്കും.  പ്രത്യേക സ്‌കോളർഷിപ്പിനും പരിഗണിക്കുന്നതാണ്.
അപേക്ഷ അയക്കേണ്ട അവസാന തീയ്യതി ഒക്ടോബർ 15. അപേക്ഷാ ഫോറത്തിനും വിവരങ്ങൾക്കും www.iccw.co.in  എന്ന വെബ്സൈറ്റ്  സന്ദർശിക്കണം.

date