Skip to main content

നീലേശ്വരം നഗരസഭയിൽ ജനകീയാസൂത്രണ രജതജൂബിലിക്ക് തുടക്കമായി

നീലേശ്വരം നഗരസഭയിൽ ജനകീയാസൂത്രണ രജത ജൂബിലി ആഘോഷത്തിന് തുടക്കമായി. എം. രാജഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ  ചെയർപേഴ്സൺ ടി.വി ശാന്ത അധ്യക്ഷത വഹിച്ചു. ജനകീയാസൂത്രണം ആരംഭിച്ച1996 മുതലുള്ള നീലേശ്വരം പഞ്ചായത്ത്, നഗരസഭാ അധ്യക്ഷൻമാരെയും  ഉപാധ്യക്ഷൻമാരെയും സ്ഥിരം സമിതി അധ്യക്ഷൻമാരെയും ആദരിച്ചു.  മുൻകാല അധ്യക്ഷരായ എറുവാട്ട് മോഹനൻ, മാമുനി വിജയൻ, കെ.വി. ദാമോദരൻ, പ്രൊഫ. കെ.പി ജയരാജൻ, വി.ഗൗരി എന്നിവർ മറുപടി പ്രസംഗം നടത്തി. സെക്രട്ടറി എ. ഫിറോസ് ഖാൻ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി സ്വാഗതവും സംഘാടക സമിതി  കൺവീനർ കെ. മനോജ് കുമാർ നന്ദിയും പറഞ്ഞു.

date