Post Category
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്-2: വാക് ഇൻ ഇൻറർവ്യു
ജില്ലയിൽ നിലവിലുള്ള ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്-2 മാരുടെ ഒഴിവിലേക്ക് അഡ്ഹോക് വ്യവസ്ഥയിൽ താൽക്കാലിക നിയമനത്തിനായി ആഗസ്റ്റ് 31ന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. നിയമനം പി.എസ്.സി/എംപ്ലോയിമെന്റ് എക്സ്ചേഞ്ച് മുഖാന്തിരം നിയമിക്കപ്പെടുന്നതുവരെ/പരമാവധി മൂന്ന് മാസം മാത്രം ആയിരിക്കും. പ്ലസ്ടു സയൻസ്, അംഗീകൃത ഹെൽത്ത് ഇൻസ്പെക്ടേഴ്സ് കോഴ്സ് യോഗ്യത കേരളാ പാരാ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉള്ള ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിച്ചാൽ മതി. സാനിറ്ററി ഇൻസ്പെക്ടേഴ്സ് യോഗ്യത ഉള്ളവരെ പരിഗണിക്കുന്നതല്ല. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കാഞ്ഞങ്ങാട് ജില്ലാ മെഡിക്കൽ ഓഫീസിൽ നിശ്ചിത തീയ്യതിയിൽ രാവിലെ 10.30 നുള്ളിൽ ഹാജരാകേണ്ടതാണ്. ഫോൺ: 0467 2203118
date
- Log in to post comments