Skip to main content

ഓൺലൈൻ പ്രഭാഷണ പരമ്പര സമാപിച്ചു

ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ മുഴുവൻ ഗ്രന്ഥശാലകളിലും ലഭ്യമാകുന്ന വിധത്തിൽ സംഘടിപ്പിച്ച ഓൺലൈൻ പ്രഭാഷണ പരമ്പര സമാപിച്ചു. സ്വാതന്ത്ര്യ സ്മൃതി 75 പ്രഭാഷണ പരമ്പര പ്രശസ്ത നോവലിസ്റ്റ് സി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ വി കുഞ്ഞിരാമൻ അധ്യക്ഷനായിരുന്നു. നാലു ദിനങ്ങളിലായി സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.കെ വി കുഞ്ഞികൃഷ്ണൻ, കേരള സാഹിത്യ അക്കാദമി നിർവാഹക സമിതിയംഗം ഇ പി രാജഗോപാലൻ, പ്രശസ്ത കവികളായ കുരീപ്പുഴ ശ്രീകുമാർ, സി എം വിനയചന്ദ്രൻ എന്നിവർ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഡോ.പി പ്രഭാകരൻ, പി ദിലീപ് കുമാർ, പി കെ അഹമ്മദ് ഹുസൈൻ, ഇട്ടക്കാട്ട് കരുണാകരൻ, പി രാമചന്ദ്രൻ, എ കെ ശശിധരൻ, ടി രാജൻ എന്നിവർ സംസാരിച്ചു.

date