Skip to main content

ഓണക്കാല കോവിഡ് ബോധവത്കരണ വീഡിയോ പുറത്തിറക്കി

ജില്ലാ മെഡിക്കൽ ഓഫിസും ആരോഗ്യകേരളവും സംയുക്തമായി തയാറാക്കിയ 'പൊന്നോണം കരുതലോണം' മ്യൂസിക് വീഡിയോയും 'അകന്നിരുന്നോണം' പോസ്റ്റർ മ്യൂസിക് വീഡിയോയും ജില്ലാ കളക്ടർ ഡോ. നവ്‌ജോത് ഖോസ പ്രകാശനം ചെയ്തു.

 

ഓണക്കാലത്ത് ആഘോഷങ്ങളിൽ കോവിഡ് ജാഗ്രത ഓർമിപ്പിക്കുന്ന മ്യൂസിക് വിഡിയോയിൽ മാവേലി പ്രജകളെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഓർമപ്പെടുത്തുന്നു. അത്തം മുതൽ തിരുവോണം വരെ കോവിഡ് ജാഗ്രത സന്ദേശവും ഉൾപ്പെടുത്തിയതാണ് പോസ്റ്റർ മ്യൂസിക് വീഡിയോ.

 

റിട്ട. ഹെൽത്ത് സൂപ്പർവൈസർ വിമൽ കുമാർ രചിച്ച് അഖിൽരാജ് രാജു സംഗീതം ചെയ്ത പാട്ട് ക്യാൻസറിനെതിരെ പൊരുതുന്ന പ്ലസ് വൺ വിദ്യാർഥിനി അവനി എസ്.എസ് ആണ് ആലപിച്ചിരിക്കുന്നത്.

date