Skip to main content

പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് മുഖ്യമന്ത്രിയുടെ ഓണസമ്മാനം

പട്ടികജാതി-പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ 60 വയസ് കഴിഞ്ഞ പട്ടികവര്‍ഗ്ഗക്കാര്‍ക്ക്  മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി 1,000 രൂപ വിതരണം ചെയ്യും. ജില്ലയിലെ വിവിധ പട്ടികവര്‍ഗ്ഗ കോളനികളില്‍ നിന്നായി 1,821 പേര്‍ക്ക് ഓണസമ്മാനം ലഭിക്കും. ബാങ്ക് അക്കൗണ്ടുള്ള ഗുണഭോക്താക്കള്‍ക്ക് ബാങ്ക് ഡി.ബി.ടി വഴിയും ഇല്ലാത്തവര്‍ക്ക് പണമായും ധനസഹായം വിതരണം ചെയ്യും. സംസ്ഥാനത്തൊട്ടാകെ 60  വയസ്സിനു മുകളില്‍ പ്രായമുള്ള 57,655 പട്ടികവര്‍ഗക്കാര്‍ക്കാണ് ഓണസ്സമ്മാനം നല്‍കുന്നത്. ഇതിനായി 5,76,55,000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സര്‍ക്കാര്‍ അനുവദിച്ചത്.

date