Skip to main content

മാപ്പിളകലാ അക്കാദമി പുരസ്‌കാരത്തിന് പുസ്തകങ്ങള്‍ ക്ഷണിച്ചു

മാപ്പിള കല, മാപ്പിള സാഹിത്യം, മാപ്പിളപ്പാട്ട് ശാഖകളിലെ പുസ്തകങ്ങള്‍ക്കുള്ള മാപ്പിളകലാ അക്കാദമി പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 2020 ജനുവരി മുതല്‍ ഡിസംബര്‍ 31 വരെ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. താല്‍പര്യമുള്ള ഗ്രന്ഥകര്‍ത്താക്കള്‍ കൃതികളുടെ മൂന്ന് പ്രതികള്‍ സെക്രട്ടറി, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാഅക്കാദമി, കൊണ്ടോട്ടി പി ഒ, മലപ്പുറം - 673638 എന്ന വിലാസത്തില്‍ സെപ്തംബര്‍ 30 മുമ്പായി അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2711432.
 

date