Skip to main content

ഇഖ്ബാല്‍ എച്ച്.എസ്. എസ്. റെയില്‍വേ ട്രാക്ക് ഉദ്ഘാനം ചെയ്തു

ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് ഏറ്റെടുത്തു നടപ്പിലാക്കിവരുന്ന തീരദേശ റോഡുകളുടെ നിലവാരം ഉയര്‍ത്തുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച അജാനൂര്‍ ഗ്രാമ പഞ്ചായത്തിലെ ഇഖ്ബാല്‍ എച്ച്.എസ്. എസ്. റെയില്‍വേ ട്രാക്ക് റോഡ്  ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ് അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍മാരായ ഇട്ടമ്മല്‍ അശോകന്‍, സി.എച്ച്.ഹംസ  പാര്‍വതി, കമലാക്ഷന്‍ കൊളവയല്‍, കെ ജാനു, എം ഹമീദ് ഹാജി എന്നിവര്‍ സംസാരിച്ചു. ഇഖ്ബാല്‍ എച്ച്.എസ്.എസ്‌നു മുന്‍പില്‍  നിന്നും തുടങ്ങി റെയില്‍വേ ട്രാക്കിന് സമീപം അവസാനിക്കുന്ന 870 മീറ്റര്‍ നീളമുള്ള റോഡാണിത്. തീരദേശ റോഡുകളുടെ നിലവാരം ഉയര്‍ത്തുന്ന പദ്ധതിയിലുള്‍പ്പെടുത്തി മത്സ്യബന്ധന തുറമുഖ വകുപ്പിന്റെ ഉത്തരവ് പ്രകാരം 80 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച  അജാനൂര്‍  ഗ്രാമപഞ്ചായത്തിലെ ഇഖ്ബാല്‍ എച്ച്.എസ്. എസ്  റെയില്‍വേട്രാക്ക് റോഡിന് 74 ലക്ഷം രൂപയുടെ സാങ്കേതിക അനുമതിയാണ് ലഭിച്ചത്.

date