Post Category
ധന സഹായത്തിന് അപേക്ഷിക്കാം
വനിതാ ശിശുവികസന വകുപ്പിന്റെ വിവിധ ക്ഷേമ പദ്ധതികള്‍ പ്രകാരമുള്ള ധനസഹായത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. പടവുകള്‍, സഹായഹസ്തം, മംഗല്യ, വനിതാ ഗൃഹനാഥരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധന സഹായം, അഭയകിരണം എന്നീ പദ്ധതികളിലെ ഗുണഭോക്താക്കള്‍ക്കാണ് ധന സഹായം അനുവദിക്കുന്നത്. ഓണ്‍ലൈനായാണ് അപേക്ഷകള്‍ സ്വീകരിക്കുക. അവസാന തീയ്യതി: സെപ്തംബര്‍ 15. വിശദ വിവരങ്ങള്‍ക്ക് www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ അടുത്തുള്ള ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments