Skip to main content

ഹോമിയോ ഡിസ്‌പെന്‍സറിയ്ക്ക് സ്ഥിരം കെട്ടിടമൊരുങ്ങുന്നു

താനൂര്‍ നിയോജക മണ്ഡലത്തില്‍പ്പെടുന്ന ഒഴൂര്‍ പഞ്ചായത്തിലെ ഹോമിയോ ഡിസ്‌പെന്‍സറിയ്ക്ക് സ്ഥിരം കെട്ടിടമൊരുങ്ങുന്നു. കായിക മന്ത്രി വി. അബ്ദുറഹിമാന്റെ ഇടപെടലോടെ ആരോഗ്യ വകുപ്പിന് കീഴിലുള്ള 50 സെന്റ് ഭൂമിയില്‍ നിന്ന് 10 സെന്റ് സ്ഥലം ഹോമിയോ ഡിസ്‌പെന്‍സറിയ്ക്ക് അനുവദിക്കുകയായിരുന്നു. വെള്ളച്ചാല്‍ സബ് സെന്റര്‍ പരിസരത്തെ ആരോഗ്യ വകുപ്പിന്റെ അധീനതയിലുള്ള ഭൂമിയില്‍ നിന്ന് 10 സെന്റ് സ്ഥലമാണ് ഡിസ്പന്‍സറിക്കായി സര്‍ക്കാര്‍ അനുവദിച്ചത്. ഒഴൂരിലെ ഹോമിയോഡിസ്‌പെന്‍സറി രണ്ട് വര്‍ഷത്തോളമായി വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അടുത്ത വര്‍ഷത്തോടെ ഡിസ്പെന്‍സറിയ്ക്ക് സ്ഥിരം കെട്ടിടമൊരുക്കാനാണ് ശ്രമം.

date