Skip to main content

മോട്ടോര്‍ തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡിന്റെ ധനസഹായം

കോവിഡ് പശ്ചാത്തലത്തില്‍ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നാലാം ഘട്ട ധനസഹായം പ്രഖ്യാപിച്ചു. 1,000 രൂപയാണ് ധന സഹായമായി നല്‍കുക. 2005ലെ പരിഷ്‌ക്കരിച്ച ക്ഷേമനിധി പദ്ധതിയിലെ തൊഴിലാളികള്‍ക്കും പുതുതായി രജിസ്റ്റര്‍ ചെയ്ത സാക്കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ക്കും കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്കുമാണ് ധനസഹായം ലഭിക്കുക. നിലവില്‍ ധനസഹായം കൈപ്പറ്റിയ തൊഴിലാളികള്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കരുതെന്ന് ചെയര്‍മാന്‍ അറിയിച്ചു.

date