Skip to main content

നിന്തല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന  പ്രിയദര്‍ശിനി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് മാറ്റി

മലപ്പുറം ജില്ലയിലെ നീന്തല്‍ പ്രാവീണ്യമുള്ള കായിക താരങ്ങള്‍ക്ക് ബോണസ്  മാര്‍ക്ക് ലഭിക്കുന്നതിന് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും  വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും  നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് കൗണ്ടര്‍ സൈന്‍ ചെയ്യുന്നതിനുള്ള പരിശോധന മലപ്പുറം എം.എസ്.പിക്ക് സമീപമുള്ള  ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ  പ്രിയദര്‍ശിനി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് മാറ്റി. വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിനായിട്ടാണ് നടപടി. ഓഗസ്റ്റ് 24 മുതലാണ് പുതിയ കേന്ദ്രത്തില്‍ പരിശോധന നടക്കുക. താഴെ പറയുന്ന തീയതികളില്‍ ബ്ലോക്ക്/നഗരസഭ പരിധിയില്‍ ഉള്‍പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ ഹജരാകണം.

ഓഗസ്റ്റ് 24 - പൊന്നാനി ബ്ലോക്ക്, തിരുരങ്ങാടി ബ്ലോക്ക്, തിരൂര്‍ ബ്ലോക്ക്, നിലമ്പൂര്‍ ബ്ലോക്ക്, പൊന്നാനി നഗരസഭ, നിലമ്പൂര്‍ നഗരസഭ, വളാഞ്ചേരി നഗരസഭ.
ഓഗസ്റ്റ് 25 - പെരിന്തല്‍മണ്ണ ബ്ലോക്ക്, കാളികാവ് ബ്ലോക്ക്, കുറ്റിപ്പുറം ബ്ലോക്ക്, താനൂര്‍ ബ്ലോക്ക്, കൊണ്ടോട്ടി നഗരസഭ, പരപ്പനങ്ങാടി നഗരസഭ, താനൂര്‍ നഗരസഭ.
ഓഗസ്റ്റ് 26 - മങ്കട ബ്ലോക്ക്, മലപ്പുറം ബ്ലോക്ക്, വേങ്ങര ബ്ലോക്ക്, കൊണ്ടോട്ടി ബ്ലോക്ക്, തിരൂര്‍ നഗരസഭ, തിരൂരങ്ങാടി നഗരസഭ, പെരിന്തല്‍മണ്ണ നഗരസഭ.
ഓഗസ്റ്റ് 27 - അരീക്കോട് ബ്ലോക്ക്, വണ്ടൂര്‍ ബ്ലോക്ക്, പെരുമ്പടപ്പ് ബ്ലോക്ക്, മഞ്ചേരി നഗരസഭ, മലപ്പുറം നഗരസഭ, കോട്ടക്കല്‍ നഗരസഭ.

date