Skip to main content

കാര്യവട്ടം-അലനല്ലൂര്‍ റോഡ് പ്രവൃത്തിക്ക് ആറു കോടി രൂപയുടെ ഭരണാനുമതിയായി

 

 

 

 കാര്യവട്ടം-അലനല്ലൂര്‍ റോഡ് പ്രവൃത്തിക്ക് ആറു കോടി രൂപയുടെ ഭരണാനുമതിയായതായി നജീബ് കാന്തപുരം എം.എല്‍.എ അറിയിച്ചു. ഈ മാസം 13-നാണ് പ്രവൃത്തിക്ക് ഭരണാനുമതിയായത്. കാര്യവട്ടം മുതല്‍ അലനല്ലൂര്‍ വരെയുള്ള ആറര കിലോമീറ്റര്‍ റോഡ് ആധുനിക രീതിയിലുള്ള ബി.എം. ആന്റ് ബി.സി. പ്രകാരം നവീകരിക്കും. ആധുനിക രീതിയിലുള്ള അഴുക്കുചാല്‍ നിര്‍മ്മാണമുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചത്. എത്രയും വേഗത്തില്‍ സാങ്കേതികാനുമതിയും ടെണ്ടര്‍ നടപടികളും പൂര്‍ത്തിയാക്കി പ്രവൃത്തി വേഗത്തില്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും നജീബ് കാന്തപുരം എം.എല്‍.എ. അറിയിച്ചു.

date