Skip to main content

കുടുംബശ്രീ ബാലസഭ ഓണാഘോഷ മത്സരങ്ങള്‍ കുടുംബശ്രീ സംസ്ഥാനതലത്തില്‍ ഓണ്‍ലൈനായി മുഴുവന്‍ ബാലസഭകളെയും പങ്കെടുപ്പിച്ചു പൂവേ പൊലി 2021 എന്ന പേരില്‍ ഓണമത്സരം സംഘടിപ്പിക്കുന്നു. മാവേലിക്കൊരു കത്ത്, ഓണപ്പാട്ട്, അത്തപ്പൂക്കളം എന്നീ മൂന്ന് മത്സരങ്ങളാണ് തീരുമാനിച്

കുടുംബശ്രീ ബാലസഭ ഓണാഘോഷ മത്സരങ്ങള്‍ കുടുംബശ്രീ സംസ്ഥാനതലത്തില്‍ ഓണ്‍ലൈനായി മുഴുവന്‍ ബാലസഭകളെയും പങ്കെടുപ്പിച്ചു പൂവേ പൊലി 2021 എന്ന പേരില്‍ ഓണമത്സരം സംഘടിപ്പിക്കുന്നു. മാവേലിക്കൊരു കത്ത്, ഓണപ്പാട്ട്, അത്തപ്പൂക്കളം എന്നീ മൂന്ന് മത്സരങ്ങളാണ് തീരുമാനിച്ചിട്ടുള്ളത്. ഓണ്‍ലൈനായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. ഓരോ മത്സരത്തിന്റെയും വീഡിയോ/ഫോട്ടോ ഓരോ സി.ഡി.എസ്സിനും നിര്ദ്ദേശിക്കുന്ന വാട്സാപ്പിലേയ്ക്ക് നിശ്ചിത ദിവസം തന്നെ അയച്ചു കൊടുക്കേണ്ടതാണ്. ബാലസഭകള്‍ക്ക് അവരുടെ എന്‍ട്രി അയക്കുന്നതിനായി സി.ഡി.എസ്. ചെയര്‍പേഴ്സണ്‍, ബാലസഭാ സി.ഡി.എസ്. റിസോഴ്സ് പേഴ്സണ്‍ എന്നിവരുടെ നമ്പറുകള്‍ നല്‍കുന്നതായിരിക്കും. മത്സരത്തിന്റെ തെരെഞ്ഞെടുപ്പ് സി.ഡി.എസ്. തലം, ബ്ലോക്ക് തലം ,ജില്ലാ തലം, സംസ്ഥാന തലം എന്ന രീതിയിലായിരിക്കും സംഘടിപ്പിക്കുന്നത്. മത്സരത്തില്‍ പങ്കെടുത്ത ബാലസഭയില്‍ നിന്നും സി.ഡി.എസ്. തലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ബാലസഭയെ തെരെഞ്ഞെടുത്ത് ബ്ലോക്ക് തലത്തിലേക്കയക്കും. ബ്ലോക്ക് തലത്തില്‍ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ബാലസഭയെ തെരെഞ്ഞെടുത്ത് ജില്ലാതലത്തിലേക്കും,. ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ തെരെഞ്ഞെടുക്കുകയും, ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ബാലസഭയെ സംസ്ഥാനതലത്തിലേക്കയക്കുന്നതുമായിരിക്കും.

date