Skip to main content

നിര്‍ധന കുടുംബങ്ങള്‍ക്ക് ഓണക്കോടിയും പച്ചക്കറി കിറ്റുമായി കഞ്ഞിക്കുഴിയിലെ എന്‍ എസ് എസ് വോളന്റിയേഴ്‌സ്

 

കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും കഞ്ഞിക്കുഴിയിലെ നിര്‍ധന കുടുംബങ്ങള്‍ക്ക് കൈത്താങ്ങാവുകയാണ് നങ്കിസിറ്റി എസ് എന്‍ വി എച്ച് എസ് സ്‌കുളിലെ എന്‍ എസ് എസ് യൂണിറ്റ്.  വൃദ്ധരും രോഗികളുമായ     അഞ്ചോളം നിര്‍ധന കുടുംബങ്ങിളിലാണ് ഓണത്തിന് പച്ചക്കറി കിറ്റും ഓണക്കോടിയുമായി  എന്‍ എസ് എസ് വോളന്റിയേഴ്‌സ് എത്തിയത്. സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യ കിറ്റില്‍ ഉള്‍പ്പെടാത്ത പച്ചക്കറിയും, ഓണക്കോടിയും, പലഹാരങ്ങളുമാണ് എന്‍ എസ് എസ് വോളന്റിയേഴ്‌സ് വിതരണം ചെയ്യുന്നത്. കൊവിഡ് മാനദണ്ഡം പാലിച്ച് മൂന്നംഗ സംഘങ്ങളായാണ് വിദ്യാര്‍ത്ഥികള്‍ കിറ്റ് വിതരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. സ്‌കൂളിലെ അദ്ധ്യാപകരുടെ സഹായത്തോടെയാണ് കിറ്റ് വിതരണത്തിനാവശ്യമായ പണം സമാഹരിച്ചത്. ഓണക്കോടിയും പച്ചക്കറിയുമടക്കം 700 രൂപ വിലയുള്ള കിറ്റുകളാണ് ഓരോ കുടുംബത്തിനും നല്‍കുന്നത്. കഞ്ഞിക്കുഴി പഞ്ചായത്തിലെ തീര്‍ത്തും നിര്‍ധനരും ആശ്രയത്തിന് ആരുമില്ലാത്ത  തിരഞ്ഞെടുത്ത അഞ്ചോളം വൃദ്ധ മാതാ-പിതാക്കളുടെ കുടുംബങ്ങളിലാണ് കിറ്റുകള്‍ വിതരണം ചെയ്തതെന്ന് എസ്.എന്‍.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ എം. ബി ബൈജു പറഞ്ഞു. എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഓണക്കാലത്തും കിറ്റുകള്‍ വിതരണം ചെയ്തിരുന്നു. 
നങ്കിസിറ്റി എസ് എന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍ എസ് എസ്  പ്രോഗ്രാം ഓഫീസര്‍ മഞ്ജു പി വിശ്വംഭരന്‍, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസര്‍ അനൂപ് പി.ജി, എന്‍ എസ് എസ് വോളന്റിയേഴ്‌സ് റോഷ്‌നി ജെയിംസ്, അമല സിബി എന്നിവര്‍ ഓണകിറ്റ് വിതരണത്തിന് നേതൃത്വം നല്‍കി.

date