Skip to main content

എഎന്‍എം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴില്‍ പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി ഗവണ്‍മെന്റ് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സിങ് സെന്ററില്‍ 2021 2023 വര്‍ഷത്തെ എ.എന്‍.എം കോഴ്‌സിനുള്ള അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട,് മലപ്പുറം എന്നീ ജില്ലകളിലെ സ്ഥിരതാമസകാര്‍ ആയിരിക്കണം.  പ്ലസ് ടു തത്തുല്യ യോഗ്യതയുളള പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് മലയാളം എഴുതാനും വായിക്കുവാനും അറിയണം. 2021 ഡിസംബര്‍ 31ന് 17 വയസ്സ് തികഞ്ഞിരിക്കണം. 30 വയസ്സ് കവിയരുത്. ഉയര്‍ന്ന പ്രായപരിധിയില്‍ ഒബിസി കാര്‍ക്ക് മൂന്നും എസ് സി എസ് ടി കാര്‍ക്ക് അഞ്ചും വയസ് ഇളവുണ്ട്.  അപേക്ഷാഫോറവും പ്രോസ്‌പെക്ടസും ംംം.റവ.െസലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.  എസ്.സി എസ് ടി ക്കാര്‍ 75 രൂപയും മറ്റുള്ളവര്‍ 200രൂപയും 0210- 80-800-88 എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ അടച്ച ഒറിജിനല്‍ ചലാന്‍ സഹിതം പൂരിപ്പിച്ച് അപേക്ഷ സെപ്റ്റംബര്‍ 14  വൈകുന്നേരം 5 മണിക്ക് മുമ്പ് ഓഫീസില്‍ ലഭിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04922217241
 

date