Skip to main content

ഫിഷറീസിന്റെ സഹകരണത്തോടെ നടത്തിയ ജനകീയ തുടര്‍മത്സ്യ കൃഷിയുടെ വിളവെടുപ്പ് നടത്തി

 

ജില്ലാ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ അടിമാലി മച്ചിപ്ലാവില്‍ നടത്തിയ ജനകീയ തുടര്‍മത്സ്യ കൃഷിയുടെ വിളവെടുപ്പ് നടത്തി. അടിമാലി ബ്ലോക്ക് പഞ്ചായത്തംഗം കെ കൃഷ്ണമൂര്‍ത്തി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ആറായിരത്തോളം മത്സ്യ കുഞ്ഞുങ്ങളെയായിരുന്നു മച്ചിപ്ലാവ് സ്വദേശിയും കര്‍ഷകനുമായ സുനില്‍ കിളിയനാലിന്റെ മത്സ്യകുളത്തില്‍ ഗിഫ്റ്റ് ഇനത്തില്‍പ്പെട്ട മീന്‍കുഞ്ഞുങ്ങളെയായിരുന്നു  നിക്ഷേപിച്ചിരുന്നത്. കര്‍ഷകര്‍ക്ക് സബ്‌സീഡിയും മറ്റും നല്‍കിയാണ്  ജില്ലാ ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യ കൃഷി തുടര്‍ പദ്ധതി നടപ്പിലാക്കി പോരുന്നത്. ഇത് രണ്ടാംതവണയാണ് പദ്ധതി പ്രകാരം സുനില്‍ കിളിയനാലിന്റെ കുളത്തില്‍ മത്സ്യവിളവെടുപ്പ് നടത്തുന്നത്. വിളവെടുപ്പ് ചടങ്ങില്‍ അടിമാലി ഗ്രാമപഞ്ചായത്തംഗം റൂബി സജി, പ്രമോട്ടര്‍മാരായ ഷീജ ജോഷി, അഞ്ചു തുടങ്ങിയവര്‍ പങ്കെടുത്തു. പ്രദേശത്തെ കര്‍ഷകരും വിളവെടുപ്പില്‍ പങ്ക് ചേരാന്‍ എത്തിയിരുന്നു.

date