Skip to main content

പൊതു അവധി ദിനത്തിലും കർമനിരതരായി ആരോഗ്യ പ്രവർത്തകർ; കളക്ടറുടെ അഭിനന്ദനം

 

ആലപ്പുഴ: പൊതു അവധി ദിവസമായിട്ടും ഊർജിത കോവിഡ് വാക്സിനേഷൻ പരിപാടിയുടെ ഭാഗമായി പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരെ ജില്ലാ കളക്ടർ എ. അലക്സാണ്ടർ അഭിനന്ദിച്ചു. ജില്ലയിലെ  സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ, ആശുപത്രികൾ ,പ്രത്യേകം സജ്ജീകരിച്ച മറ്റ് വാക്‌സിനേഷൻ കേന്ദ്രങ്ങൾ എന്നിവയിലൂടെ അര ലക്ഷത്തോളം പേർക്ക് ഇന്നലെ വാക്സിൻ നൽകി ജില്ലയ്ക്ക് റെക്കോർഡ് നേട്ടം കൈവരിക്കാൻ സാധിച്ചു. ഇതിനു വേണ്ടി പ്രവർത്തിച്ച  ആരോഗ്യ വകുപ്പ് ,ആരോഗ്യ കേരളം ജീവനക്കാർ,ഡോക്ടർ ഫോർ യു ടീം എന്നിവർക്ക് കളക്ടർ അഭിനന്ദനമറിയിച്ചു.

date