Skip to main content
മന്ത്രി കെ. കൃഷ്ണൻകുട്ടി നാളെ ഉദ്ഘാടനം ചെയ്യുന്ന പട്ടാമ്പി 110 കെവി സബ്സ്റ്റേഷൻ

പട്ടാമ്പി 110 കെ.വി സബ് സ്റ്റേഷന്‍ ഉദ്ഘാടനം നാളെ മന്ത്രി കെ. കൃഷ്ണൻ കുട്ടി നിര്‍വഹിക്കും

 

കെ.എസ്.ഇ.ബി.യുടെ പട്ടാമ്പി 110 കെ.വി സബ്സ്റ്റേഷന്‍ ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 24) രാവിലെ 10.30 ന് പട്ടാമ്പി ഗവ. യു.പി. സ്കൂളിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിര്‍വഹിക്കും. മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ അധ്യക്ഷനാകുന്ന പരിപാടിയിൽ വി. കെ. ശ്രീകണ്ഠന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. 

പട്ടാമ്പിയിലെ വോള്‍ട്ടേജ് ക്ഷാമത്തിനും വൈദ്യുതി തടസ്സത്തിനും പരിഹാരം

പട്ടാമ്പി മുനിസിപ്പാലിറ്റി പ്രദേശത്തും ഓങ്ങല്ലൂര്‍, മുതുതല ഗ്രാമപഞ്ചായത്തുകളിലും നിലനില്‍ക്കുന്ന വോള്‍ട്ടേജ് ക്ഷാമം, ഇടയ്ക്കിടെ  ഉണ്ടാകുന്ന വൈദ്യുതി തടസ്സം എന്നിവയ്ക്കാണ് കിഴായൂരിൽ സ്ഥാപിച്ച 110 കെ.വി സബ്‌സ്റ്റേഷന്‍ പരിഹാരമാകുന്നത്. 

ഏകദേശം 33,000 ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും 4000 ത്തോളം കാര്‍ഷിക ഉപഭോക്താക്കള്‍ക്കും 7500 ഓളം വാണിജ്യ ഉപഭോക്താക്കള്‍ക്കും അഞ്ഞൂറോളം വ്യാവസായിക ഉപഭോക്താക്കള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. 2017 ലാണ് കെ.എസ്.ഇ.ബി ലിമിറ്റഡ് ഫണ്ടില്‍ നിന്നും 20.6 കോടി ചെലവില്‍ സബ്‌സ്റ്റേഷന്‍ നിര്‍മിക്കാനുള്ള ഭരണാനുമതി ലഭിച്ചത്. 193.8 സെന്റ് സ്ഥലത്താണ് സബ്‌സ്റ്റേഷന്‍ സ്ഥാപിച്ചത്.

പരിപാടിയിൽ കെ.എസ്.ഇ.ബി.എൽ ട്രാൻസ്മിഷൻ ആന്റ് സിസ്റ്റം ഓപ്പറേഷൻ ഡയറക്ടർ സിജി ജോസ് റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ കലക്ടർ മൃണ്മയി ജോഷി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ, കെ.എസ്.ഇ.ബി.എൽ സ്വതന്ത്ര ഡയറക്ടർ അഡ്വ.വി. മുരുകദാസ്, ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ ഡോ.ബി.അശോക്,  പട്ടാമ്പി നഗരസഭാ ചെയർപേഴ്സൺ ഒ. ലക്ഷ്മിക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത വിനോദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റു തദ്ദേശ സ്ഥാപന, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
 

date