Skip to main content

ആഘോഷ കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ കോവിഡ് ടെസ്റ്റിനു വിധേയരാകണം

മുഹറം, ഓണം ആഘോഷവേളയില്‍ ഒത്തുചേരലുകളില്‍ പങ്കെടുത്തവര്‍ കോവിഡ് പരിശോധനയ്ക്കു വിധേയരാകണമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.എസ്. ഷിനു അറിയിച്ചു. ക്ഷീണം, തലവേദന, ചുമ, പനി, ശരീരവേദന, തൊണ്ടവേദന തുടങ്ങിയവയുള്ളവര്‍ പരിശോധനയ്ക്കു വിധേയരാകുകയും റൂം ക്വാറന്റൈനില്‍ കഴിയുകയും ചെയ്യണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

 

പരിശോധന നടത്തുന്നതുവഴി രോഗനിര്‍ണയം കൃത്യമായി നടത്താനും യഥാസമയം ചികിത്സ നല്‍കി രോഗ തീവ്രത കുറയ്ക്കാനും രോഗപ്പകര്‍ച്ച ഇല്ലാതാക്കാനും കഴിയും. കൂട്ടായ്മകളില്‍ പങ്കെടുത്തവര്‍ വീടിനുള്ളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്കു പ്രത്യേക കരുതല്‍ നല്‍കണം. രോഗ സാധ്യതയുള്ളവര്‍ കോവിഡ് ടെസ്റ്റിനു വിധേയരാകുക എന്നത് സ്വന്തം ഉത്തരവാദിത്തമായി കാണണം. കോവിഡ് പരിശോധനയ്ക്ക് വീടിനടുത്തള്ള ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും ഡി.എം.ഒ. അറിയിച്ചു.

date