Skip to main content

ജില്ലയുടെ വികസനത്തിനുള്ള വേദിയാക്കി ഡിഡിസിയെ മാറ്റണം: ജില്ലാ കളക്ടര്‍

ജില്ലാ വികസന സമിതിയെ (ഡിസ്ട്രിക്ട് ഡവലപ്പ്‌മെന്റ് കമ്മിറ്റി )  ജില്ലയുടെ വികസനത്തിനുള്ള വേദിയാക്കി മാറ്റണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തിന് മുന്നോടിയായി ജില്ലാതല ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് നടത്തിയ പ്രീഡിഡിസി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.
ജില്ലാ വികസന സമിതി യോഗത്തിലും ഇതിനു മുമ്പായുള്ള പ്രീഡിഡിസിയിലും ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുക്കണം. പകരം ആളെ പങ്കെടുപ്പിച്ചാല്‍ ജില്ലാ പ്ലാനിംഗ് ഓഫീസറെ മുന്‍കൂട്ടി അറിയിക്കണം. പ്രീ ഡിഡിസി യോഗത്തില്‍ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സമയം നിശ്ചയിച്ച് ചര്‍ച്ച നടത്താന്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ മുന്‍കൈ എടുക്കണം. ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളെ കുറിച്ചും പദ്ധതികളെ കുറിച്ചും വ്യക്തമായ ധാരണയോടെ വേണം ഉദ്യോഗസ്ഥര്‍ രണ്ട് യോഗങ്ങളിലും പങ്കെടുക്കാന്‍. എല്ലാ ഫയലുകളിലും കൃത്യമായ തുടര്‍ നടപടി ഉണ്ടാകുന്നെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. കഴിഞ്ഞ ജില്ലാ വികസന സമിതി യോഗത്തില്‍ ഉന്നയിക്കപ്പെട്ട വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി.

date