Skip to main content

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ (ഓഗസ്റ്റ് 23 മുതല്‍ 29 വരെ)

മെഴുവേലി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 04 (മുള്ളന്‍വാതുക്കല്‍ കൊല്ലന്‍ വടക്കേതില്‍ കാഞ്ഞിരക്കുന്നില്‍ ഭാഗം), തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 (മാന്ദനത്തുപടി മുതല്‍ അഴകത്ത് പടി കുപ്പയ്ക്കല്‍ ഭാഗം വരെ), പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (കൊല്ലം പടി മുതല്‍ പനനില്‍ക്കും മുകള്‍ ഭാഗം വരെ), ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (വട്ടത്തിനാവിളയില്‍ ഭാഗം) എന്നീ പ്രദേശങ്ങളില്‍ ഓഗസ്റ്റ് 23 മുതല്‍ 29 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പ്രഖ്യാപിച്ചത്.
 പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ ഓഗസ്റ്റ് 29ന് അവസാനിക്കും.

 

date