Skip to main content

സര്‍ക്കാര്‍ നേഴ്‌സിംഗ് കോളജിലേക്ക് അപേക്ഷ ക്ഷണിച്ചു

 

ആലപ്പുഴ: സര്‍ക്കാര്‍ നേഴ്‌സിംഗ് സ്‌കൂളില്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ആരംഭിക്കുന്ന ജനറല്‍ നേഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാര്‍ക്കോടെ പ്ലസ്ടു/ തത്തുല്യ പരീക്ഷ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും www.dhs.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. സാമ്പത്തിക സംവരണത്തിന് അര്‍ഹതയുള്ളവര്‍ വില്ലേജ് ഓഫീസില്‍ നിന്നുള്ള ഇ.ഡബ്ല്യൂ.എസ്. സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷകള്‍ ആലപ്പുഴ സര്‍ക്കാര്‍ നേഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 14ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം.

date