Skip to main content

മേറ്റ് ഒഴിവ്

ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ മേറ്റ്(മൈന്‍സ്) തസ്തികയില്‍ ഓപ്പണ്‍-പട്ടികജാതി വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുള്ള ഓരോ ഒഴിവുകള്‍ക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി/തതുല്യം, മൈന്‍സ് സേഫ്റ്റി ഡയറക്ടര്‍(ഡി.ജി. എം.എസ്)നല്‍കിയ അംഗീകൃത മൈന്‍സ് മേറ്റ് സര്‍ട്ടിഫിക്കറ്റ് യോഗ്യതയുള്ളവര്‍ക്കാണ് അവസരം. പ്രായം-18-41(നിയമനുസൃത വയസ്സിളവ് ബാധകം. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അടുത്തുള്ള എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ സെപ്റ്റംബര്‍ ഒന്‍പതിനകം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.2186/2021)

date