Skip to main content

കുട്ടനാട്ടിലും തീരദേശ പഞ്ചായത്തുകളിലും  നാളെ മാസ് വാക്‌സിനേഷന്‍ ക്യാമ്പ്

 

ആലപ്പുഴ: കുട്ടനാട്ടിലെ തലവടി, കുപ്പപ്പുറം, ചെമ്പുപുറം എന്നിവിടങ്ങളിലും ആറാട്ടുപ്പുഴ, ആര്യാട്, ചെട്ടികാട് എന്നീ പഞ്ചായത്തുകളിലും നാളെ (ഓഗസ്റ്റ് 25) മാസ് വാക്‌സിനേഷന്‍ ക്യാമ്പ് നടത്തും. ജില്ല കളക്ടര്‍ എ. അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഇന്ന് (ഓഗസ്റ്റ് 24) ജില്ലയില്‍ 50,000 ഡോസ് വാക്‌സിന്‍ കൂടി ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച  വൈകിട്ടോടെ അത് മുഴുവനും തീര്‍ക്കാനാണ് ലക്ഷ്യമിടുന്നത്. സാമൂഹ്യ കുടുംബാരോഗ്യ കേന്ദ്രം മുതല്‍ മുകളിലേക്കുള്ള ആശുപത്രികളില്‍ ഇന്ന് വാക്‌സിന്‍ കുത്തിവെയ്പ്പ് ഊര്‍ജ്ജിതമാക്കും. നഗരസഭ, തീരദേശ മേഖല എന്നിവിടങ്ങളിലെ വാക്‌സിന്‍ വിതരണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. വാക്‌സിന്‍ കുത്തിവെയ്പ് കൂടുതല്‍ പേരിലേക്കിക്കുന്നതിന് തദ്ദേശ തലത്തില്‍ അറിയിപ്പ് നല്‍കും. വാക്‌സിന്‍ വിതരണം നടത്തുന്ന സ്ഥലങ്ങളില്‍ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ തദ്ദേശ സ്ഥാപന അധികാരികള്‍ ഇവ ഉറപ്പാക്കണം.  ജില്ല വികസന കമ്മീഷണര്‍ കെ.എസ്. അഞ്ജു, ഡെപ്യൂട്ടി കളക്ടര്‍ ആശാ സി. എബ്രഹാം, ജില്ല മെഡിക്കല്‍ ഓഫീസര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

date