Skip to main content

ശ്രീനാരായണപുരം - കൊച്ചു വെളി കവല റോഡിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തികരണത്തിലേക്ക്

 

ആലപ്പുഴ: ശ്രീനാരായണപുരം- കൊച്ചു വെളി കവല റോഡിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തികരണത്തിലേക്ക്. ശ്രീനാരായണപുരം കലിങ്കിന്റെ പണി പൂര്‍ത്തിയായതിനെ തുടര്‍ന്ന് റോഡ് യാത്രക്കാര്‍ക്കായി നിലവില്‍ തുറന്നു കൊടുത്തിട്ടുണ്ട്. അവസാന ഘട്ട ടാറിംഗ് പ്രവര്‍ത്തികള്‍ മാത്രമാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്. വര്‍ഷങ്ങളായി യാത്രാ യോഗ്യമല്ലാതെ കിടന്ന റോഡ് 2017ല്‍ എം.എല്‍.എ. ആയിരുന്ന എ. എം. ആരിഫ് എം.പി.യുടെ ശ്രമഫലമായി ടൂറിസം സര്‍ക്യൂട്ട് ലിങ്ക് റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2018ല്‍ ഭരണാനുമതിയും 2019 സാങ്കേതികാനുമതിയും ലഭിച്ചു. പുതിയ സര്‍ക്കാര്‍ വന്നപ്പോള്‍ ആരിഫ് എം.പി.യുടേയും ദലീമാ ജോജോ എം.എല്‍.എ.യുടേയും ശ്രമഫലമായാണ് പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ ആരംഭിച്ചത്. ബി.എം. ആന്റ് ബി.സി. നിലവാരത്തിലാണ് റോഡിന്റെ നിര്‍മാണം. എഴുപുന്ന ഗ്രാമപഞ്ചായത്തിനെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതകളില്‍ ഒന്നാണ് ശ്രീനാരായണപുരം കൊച്ചു വെളി റോഡ്.

date