Skip to main content

ആലപ്പുഴ തുറമുഖത്തു ജോലി ചെയ്തവര്‍ക്ക് ധനസഹായവുമായി മുഖ്യമന്ത്രി

 

ആലപ്പുഴ: തുറമുഖ വകുപ്പിന് കീഴില്‍ ആലപ്പുഴ തുറമുഖത്തു ജോലി ചെയ്തിരുന്നവര്‍ക്ക് കോവിഡ് മഹാമാരിയുടെ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ സഹായഹസ്തം. 1989 കാലയളവ് വരെ ആലപ്പുഴ തുറമുഖത്തു ജോലി ചെയ്തിരുന്ന 293 തൊഴിലാളികള്‍ക്കും അവരുടെ ആശ്രിതര്‍ക്കുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം എത്തുക. കപ്പലിലെ കയറ്റിറക്ക് (സ്റ്റീവ് ഡോര്‍), കാര്‍ഗോ ഹെഡ് ലോഡിങ് എന്നീ തൊഴിലുകള്‍ ചെയ്തിരുന്ന താത്ക്കാലിക ജീവനക്കാര്‍ക്കാണ് ധനസഹായം ലഭിക്കുക.

ഇവരില്‍ മരണപ്പെട്ടവരുടെ കുടുംബാഗങ്ങള്‍ക്ക് അനുകൂല്യം ലഭിക്കുന്നതിനായി അവരുടെ ആശ്രിതര്‍ക്ക് ധനസഹായം കൈമാറും. 5250 രൂപയാണ് ധനസഹായമായി അനുവദിച്ചിരിക്കുന്നത്. ബാങ്ക് അക്കൗണ്ട് വഴിയാകും ഇവര്‍ക്ക് തുക ലഭിക്കുക. ഈ ആഴ്ചക്കകം തൊഴിലാളികള്‍ക്ക് സഹായം എത്തിക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 

date