Skip to main content

സ്ത്രീധന മുക്ത കേരളവും സുരക്ഷിത സമൂഹവും സെമിനാര്‍; മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും

കുടുംബശ്രീ ജില്ലാ മിഷനും  സംസ്ഥാന വനിതാ കമ്മീഷനും ചേര്‍ന്ന്  സംഘടിപ്പിക്കുന്ന ‘സ്ത്രീധന മുക്ത കേരളവും സുരക്ഷിത സമൂഹവും' സംസ്ഥാനതല  സെമിനാര്‍ ഇന്ന്(ഓഗസ്റ്റ് 25) രാവിലെ 10 മണിക്ക് എന്‍.ജി.ഒ   യൂണിയന്‍ ഹാളില്‍  ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദ കമാല്‍ അധ്യക്ഷയാകും. മേയര്‍ പ്രസന്ന ഏണസ്റ്റ് മുഖ്യാതിഥിയും. വനിതാ കമ്മീഷന്‍ അംഗം അഡ്വ.എം. എസ്. താര, കൊല്ലം കോര്‍പറേഷന്‍ ടൗണ്‍പ്ലാനിങ് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ഹണി, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ വി.ആര്‍.അജു, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ജി. അരുണ്‍കുമാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ആര്‍. ബീന തുടങ്ങിയവര്‍ പങ്കെടുക്കും. അഡ്വ. എം. സബിത ബീഗം വിഷയാവതരണം നടത്തും. സമാപനയോഗത്തിന്റെ ഉദ്ഘാടനം  ഉച്ചക്ക് 1.30ന്  മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി നിര്‍വഹിക്കും. എം.നൗഷാദ് എം.എല്‍.എ, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ശ്യാം, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എസ്. ബീമ തുടങ്ങിയവര്‍ പങ്കെടുക്കും.
കോവിഡ് മാനദണ്ഡം പാലിച്ചു നടത്തുന്ന പരിപാടിയില്‍ 40 പേര്‍ നേരിട്ട് പങ്കെടുക്കും. ഓണ്‍ലൈനായി ജില്ലയിലെ 500 കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കെടുക്കും. ജില്ലയെ സ്ത്രീധന മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ സാംസ്‌കാരിക സംഘടനകളുടെ കൂട്ടായ്മയില്‍ നടപ്പിലാക്കുന്ന  ജനകീയ ബോധവല്‍ക്കരണ പരിപാടിയുടെ തുടക്കമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സമൂഹത്തിന്റെ താഴെത്തട്ടില്‍ ബോധവല്‍ക്കരണ പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും.
(പി.ആര്‍.കെ നമ്പര്‍.2187/2021)
 

date