Skip to main content

പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍: അഭിമുഖം സെപ്റ്റംബര്‍ രണ്ടിന്

 

 

 

 

ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ വിവിധ തസ്തികകളിലേക്കുള്ള അഭിമുഖം സെപ്റ്റംബര്‍ രണ്ടിന് നടക്കും. പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍(അറബിക്) എല്‍. പി. എസ് II എന്‍.സി.എ-സി.ഐ.യു.സി നാടാര്‍ (കാറ്റഗറി നമ്പര്‍ : 459/20) തസ്തികക്ക് സ്വീകാര്യമായ അപേക്ഷകള്‍ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖം രാവിലെ 9.30 ന് നടക്കും. പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍(അറബിക്) എല്‍. പി. എസ് II എന്‍.സി.എ-ഒ. ബി. സി (കാറ്റഗറി നമ്പര്‍ : 458/20) തസ്തികക്ക് സ്വീകര്യമായ അപേക്ഷകള്‍ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖം 10 മണിക്കും പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍(അറബിക്) എല്‍. പി. എസ് II എന്‍.സി.എ-വിശ്വകര്‍മ്മ(കാറ്റഗറി നമ്പര്‍ : 457/20) തസ്തികക്ക് സ്വീകാര്യമായ അപേക്ഷകള്‍ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖം 10.30 നും നടക്കും. കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം.  ഉദ്യോഗാര്‍ത്ഥികള്‍ പി. എസ്. സി വെബ്‌സൈറ്റില്‍ നിന്നും കോവിഡ് 19 ചോദ്യാവലി ഡൌണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രൊഫൈലില്‍ അപ്ലോഡ് ചെയ്യണം. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാത്തവര്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ - 0495 2371971.

date