Skip to main content

ജലഗുണനിലവാര പരിശോധനാ ലാബ് ജില്ലാ തല ഉദ്ഘാടനം ആഗസ്ത് 28ന്

 

 

 

എംഎല്‍എമാരുടെ പ്രത്യേക വികസന നിധിയില്‍ നിന്നും തുക ചെലവഴിച്ച് ഓരോ മണ്ഡലത്തിലും നിര്‍മ്മിക്കുന്ന ജലഗുണനിലവാര പരിശോധന ലാബുകളുടെ ജില്ലാതല ഉദ്ഘാടനം ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ ചെറുവണ്ണൂര്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ആഗസ്ത് 27 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പൊതുമരാമത്ത്് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ഹരിതകേരളം മിഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിശോധന ലാബുകളുടെ നിര്‍മ്മാണം. നിലവില്‍ ബേപ്പൂര്‍, കോഴിക്കോട് സൗത്ത്, കുന്ദമംഗലം, കൊയിലാണ്ടി മണ്ഡലങ്ങളിലായി 12 ലാബുകളുടെ നിര്‍മാണം പൂര്‍ത്തിയായി. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനാണ് പദ്ധതി നിര്‍വഹണം. 

date