Skip to main content

എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച

 

 

 

സിവില്‍ സ്റ്റേഷനിലുളള എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഒഴിവുളള തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഓഗസ്റ്റ് 27ന് കൂടിക്കാഴ്ച നടത്തും.  സീനിയര്‍ എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടന്റ്, എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടന്റ്, (യോഗ്യത : ബിരുദം / ഡിപ്ലോമ), മാര്‍ക്കറ്റിംഗ് മാനേജര്‍ ( യോഗ്യത :എം.ബി.എ / എം.കോം/ ബികോം), മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, ബ്രാഞ്ച് മാനേജര്‍, ജൂനിയര്‍ സ്റ്റാഫ് (യോഗ്യത : ബിരുദം ), അക്കൗണ്ട്സ് മാനേജര്‍ (യോഗ്യത : എം.കോം /ബി.കോം), കളക്ഷന്‍ എക്സിക്യൂട്ടീവ് (യോഗ്യത : പത്താംതരമോ അതിന് മുകളിലോ). താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ calicutemployabilityjob@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ആഗസ്ത് 26ന് വൈകുന്നേരം അഞ്ച് മണിക്കകം അപേക്ഷിക്കേണ്ടതാണ്. ഇന്റര്‍വ്യൂ ടൈം സ്ലോട്ട് അനുവദിക്കുന്ന മുറക്ക് ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.  എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും കൂടിക്കാഴ്ചയ്ക്ക് ഹാജരാകാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍ - 0495  2370176.

date