Skip to main content

മന്ത്രി അഹമ്മദ് ദേവർകോവിൽ കേലാട്ടുകുന്ന് കോളനി സന്ദർശിച്ചു

 

 

 

കേലാട്ടുകുന്ന് കോളനി നിവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തുന്നതിന്
 മന്ത്രി അഹമ്മദ് ദേവർകോവിൽ കോളനിയിൽ സന്ദർശനം നടത്തി.  മണിക്കൂറുകൾ കോളനിയിൽ ചെലവഴിച്ച മന്ത്രി കോളനി നിവാസികളോട് കാര്യങ്ങൾ ചോദിച്ചു മനസിലാക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തു.  വൈദ്യുതി, വെള്ളം, യാത്രാസൗകര്യം എന്നിവ ഒരുക്കുമെന്നും മൊബൈൽ ഫോൺ ഇല്ലാത്ത  വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനായി  മൊബൈൽ ഫോൺ നൽകുമെന്നും അറിയിച്ചു.

പുനരധിവാസ നടപടിക്രമങ്ങളുടെ പുരോഗതി വിലയിരുത്താൻ  ആഗസ്റ്റ് 31ന്‌ രാവിലെ 10 മണിക്ക് കലക്ടുടെ ചേംബറിൽ യോഗം ചേരുമെന്ന് മന്ത്രി പറഞ്ഞു. മേയർ ഡോ.ബീന ഫിലിപ്പ്, ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി, ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. ജയശ്രീ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.

date