Skip to main content

ജില്ലയിൽ 3537 കോടി രൂപയുടെ കാർഷിക വായ്പ നൽകി

 

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ജില്ലയിലെ വിവിധ ബാങ്കുകളിൽ നിന്നായി കാർഷിക മേഖലയ്ക്ക് 3537 കോടി രൂപയുടെ വായ്പ അനുവദിച്ചതായി ബാങ്ക് അവലോകന സമിതി യോഗത്തിൽ അറിയിച്ചു. 673 കോടി രൂപ സൂക്ഷ്മ - ചെറുകിട വ്യവസായ മേഖലയ്ക്കും, 954 കോടി രൂപ ഭവന - വിദ്യാഭ്യാസ വായ്പ അടങ്ങുന്ന മറ്റ് മുൻഗണനാ മേഖലയ്ക്കും വിതരണം ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ ആകെ 5401 കോടി രൂപയാണ് വിവിധ മേഖലകൾക്കായി വിതരണം ചെയ്തത്. ഇതിൽ 5164 കോടി രൂപയും മുൻഗണനാ മേഖലയ്ക്കാണ് നൽകിയതെന്ന് ജില്ലാ ലീഡ് ബാങ്ക് മേധാവി പി.എൽ. സുനിൽ പറഞ്ഞു.
 

ബാങ്കുകളുടെ ആകെ വായ്പ നീക്കിയിരുപ്പ് 8436 കോടി രൂപയായും, നിക്ഷേപം 6992 രൂപയായും വർധിച്ചിട്ടുണ്ട്. ഓൺലൈനായി നടന്ന ബാങ്കുകളുടെ ജില്ലാതല അവലോകന സമിതി യോഗത്തിൽ ജില്ലാ ലോ ഓഫീസർ കെ.പി. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കനറാബാങ്ക് അസിസ്റ്റൻ്റ് ജനറൽ മാനേജർ വി.സി. സത്യപാലൻ, റിസർവ് ബാങ്ക് അസിസ്റ്റൻ്റ് ജനറൽ മാനേജർ വി.വി. വിശാഖ്, നബാർഡ് അസിസ്റ്റൻ്റ് ജനറൽ മാനേജർ വി. ജിഷ, ബാങ്ക് പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

date