Skip to main content

ആർ.ആർ.ടി വാഹനം ഫ്ലാഗ് ഓഫ്‌ ചെയ്തു

ജില്ലയിലെ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ തുരത്തുന്നതിനായുള്ള റാപ്പിഡ് റെസ്പോൺസ് ടീമിൻ്റെ വാഹനം വനം വന്യ ജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഫ്ലാഗ് ഓഫ്‌ ചെയ്തു. മുൻ എം. എൽ.എ സി.കെ. ശശീന്ദ്രന്റെ പ്രത്യേക പ്രാദേശിക വികസന ഫണ്ടിൽ നിന്നും 8 ലക്ഷം രൂപ ചെലവഴിച്ചാണ് വാഹനം അനുവദിച്ചത്. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള കല്പറ്റ, മേപ്പാടി റേഞ്ച് പരിധിയിലാണ് ആർ.ആർ.ടി വാഹനത്തിന്റെ സേവനം ലഭ്യമാവുക. കളക്ടറേറ്റിൽ നടന്ന
ചടങ്ങിൽ അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ, മുൻ എം.എൽ.എ സി.കെ ശശീന്ദ്രൻ, ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള, സൗത്ത് വയനാട് ഡി.എഫ്.ഒ രഞ്ജിത്ത് കുമാർ, കൽപ്പറ്റ ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.ജെ ജോസ് തുടങ്ങിയവർ പങ്കെടുത്തു.

date