Skip to main content

*ലോഗോ പ്രകാശനം* 

 

 

മിഷൻ +1 ഏകജാലക സഹായകേന്ദ്രം പ്രവർത്തനങ്ങളുടെ

ലോഗോ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ  എം.മുഹമ്മദ് ബഷീർ പ്രകാശനം ചെയ്തു.

 

മിഷൻ +1 പ്രവർത്തനങ്ങളുടെ മുന്നോടിയായുള്ള എച്ച്.ഐ.ടി.സി, എസ്.ഐ.ടി.സി, കരിയർ, സൗഹൃദ, എൻ.എസ്.എസ്. കോഡിനേറ്റർമാർ കമ്മിറ്റഡ് സോഷ്യൽ വർക്കർമാർ, ട്രൈബൽ വളണ്ടിയർമാർ എന്നിവർക്കുള്ള പരിശീലനം ഹയർ സെക്കണ്ടറി ജോ. ഡയറക്ടർ ആർ.സുരേഷ് കുമാർ നിർവ്വഹിച്ചു. പരിശീലനത്തിൽ കരിയർ ഗൈഡൻസ് സ്റ്റേറ്റ് കോഡിനേറ്റർ ഡോ.സി.എം.അസീം, എൻ.എസ്.എസ്.സ്റ്റേറ്റ് കോഡിനേറ്റർ ഡോ.ജേക്കബ് ജോൺ, ജില്ലാ കോഡിനേറ്റർ പി.പ്രസന്ന, കൈറ്റ് കോഡിനേറ്റർ സി.മുഹമ്മദലി, കരിയർ ജില്ലാ കോഡിനേറ്റർ സി.ഇ.ഫിലിപ്പ്, ഐ.ടി.ഡി.പി ജില്ലാ പ്രൊജക്ട് ഓഫീസ് കെ.സി.ചെറിയാൻ  എൻ.എസ്.എസ് ജില്ലാ കോഡിനേറ്റർ കെ.എസ്.ശ്യാൽ എന്നിവർ സംസാരിച്ചു.

കെ.ബി.സിമിൽ സ്വാഗതവും കെ.ഷീന നന്ദിയും പറഞ്ഞു. കരിയർ ജില്ലാ ജോ. കോഡിനേറ്റർ ക്ലാസ്സെടുത്തു.

date