Skip to main content

മലപ്പുറം ജില്ലയില്‍ 22.47 ലക്ഷം ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്തു

മലപ്പുറം ജില്ലയില്‍ 18 വയസിന് മുകളില്‍ പ്രായമപള്ളവര്‍ക്കായി ഇതുവരെ 22,47,576 ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 16,50,888 പേര്‍ക്ക് ഒന്നാം ഡോസും 5,96,688 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനുകളുമാണ് നല്‍കിയത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ വിതരണം പുരോഗമിക്കുന്നതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

date