Skip to main content

*പൊതു അവധി ദിനങ്ങളിൽ അനധികൃത പ്രവൃത്തികൾ: സ്ക്വാഡ് രൂപീകരിച്ചു*

 

 

ഓണം അനുബന്ധിച്ചുള്ള പൊതു അവധി ദിവസങ്ങളിൽ അനധികൃത മണ്ണ് ഖനനം, മണ്ണ് കടത്തൽ, അനധികൃത നെൽവയൽ നികത്തൽ, പാറ ഖനനം, കുന്നിടിക്കൽ, സർക്കാർ ഭൂമി കയ്യേറ്റം, അനധികൃത നിർമ്മാണ പ്രവൃത്തികൾ, അനധികൃത മരം മുറി തുടങ്ങിയ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി ജില്ലാ തലത്തിലും, താലൂക്ക് തലത്തിലും സ്ക്വാഡ് രൂപീകരിച്ചു. ഇത്തരം നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

date