Skip to main content

ആരോഗ്യ വകുപ്പില്‍ ഒഴിവുകള്‍

ജില്ലയിലെ  ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. മെഡിക്കല്‍ ഓഫീസര്‍ (എം.ബി.ബി.എസ്), ജെ.പി.എച്ച്.എന്‍, സ്‌പെഷല്‍ എജുക്കേറ്റര്‍, ലാബ് ടെക്‌നീഷ്യന്‍, ജെ.എച്ച്.ഐ, റ്റി.ബി.ഹെല്‍ത്ത് വിസിറ്റര്‍, പീടിയാട്രീഷന്‍, ദന്തല്‍ സര്‍ജന്‍, വി.ബി.ഡി കണ്‍സള്‍ട്ടന്റ്, സ്റ്റാഫ് നേഴ്‌സ്, കൗണ്‍സിലര്‍, ഹോസ്പിറ്റള്‍ അറ്റന്‍ഡന്റ് ,ജറല്‍ ഡ്യൂട്ടി അറ്റന്‍ഡന്റ്, സാനിറ്ററി അറ്റന്‍ഡന്റ് തസ്തകളിലാണ് ഒഴിവുകളുളളത്. മെഡിക്കല്‍ ഓഫീസര്‍, പീടിയാട്രീഷന്‍ തസ്തികയിലെ  പ്രായപരിധി 01.08.2021 ന് 67 വയസും മറ്റുളളവയ്ക്ക്  01.08.2021 ന് 40 വയസും കവിയരുത്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ആഗസ്റ്റ് 30 ന്  വൈകീട്ട് 5 നകം  ആരോഗ്യകേരളം വെബ്‌സൈറ്റില്‍ കാണിച്ചിട്ടുള്ള ലിങ്ക് മുഖേന അപേക്ഷ സമര്‍പ്പിക്കണം.  തപാല്‍ വഴിയോ നേരിട്ടോ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. വയനാട് ജില്ലകാര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍.04936 202771.  

date