Skip to main content

ജനപ്രതിനിധികള്‍ക്ക് പരിശീലനം

തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയില്‍ പ്രാദേശിക ജനപങ്കാളിത്തത്തോടെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനായി ജനപ്രതിനിധികള്‍ക്ക് പരിശീലനം നല്‍കുന്നു. തദ്ദേശ സ്ഥാപനങ്ങളില്‍ 2020-25 കാലയളവില്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കാണ് ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കുന്നത്. ടൂറിസം പ്രവര്‍ത്തനങ്ങള്‍ ജനകീയവത്കരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും കുറഞ്ഞത് ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനെങ്കിലും ഉണ്ടാകണമെന്ന ടൂറിസം വകുപ്പ് മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ടൂറിസ്റ്റ് സെസ്റ്റിനേഷനുകള്‍ ആരംഭിക്കുന്നത്. പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ള ജനപ്രതിനിധികള്‍ ഓഗസ്റ്റ് 31 വൈകീട്ട് 5 ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിനായി https://www.keralatourism.org/responsible-tourism എന്ന ഉത്തരവാദിത്ത ടൂറിസം മിഷന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9544313351.

date