Skip to main content

അപേക്ഷ ക്ഷണിച്ചു

ആരോഗ്യവകുപ്പിന് കീഴിലെ പാലക്കാട്, പെരിങ്ങോട്ടുകുറുശി ഗവ. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് ട്രെയിനിങ് സെന്ററില്‍ 2021- 23 വര്‍ഷത്തെ എ എന്‍ എം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ സ്ഥിരതാമസക്കാരായിരിക്കണം. പ്ലസ് ടു, തത്തുല്യ യോഗ്യതയുള്ള പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. 2021 ഡിസംബര്‍ 31ന് 17 വയസ് തികഞ്ഞവരായിരിക്കണം. 30 വയസില്‍ കവിയരുത്. ഉയര്‍ന്ന പ്രായപരിധി ഒ ബി സിക്കാര്‍ക്ക് മൂന്നും എസ് സി, എസ് ടി വിഭാഗത്തിന് അഞ്ചും വയസിളവുണ്ട്. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും www.dhs.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. എസ് സി/എസ് ടിക്കാര്‍ 75 രൂപയും മറ്റുള്ളവര്‍ 200 രൂപയും 0210-80-800-88 എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ അടച്ച് ഒറിജിനല്‍ ചലാന്‍ സഹിതം, പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബര്‍ 14 ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി സമയങ്ങളില്‍ ഓഫീസുമായി ബന്ധപ്പെടുക. വിലാസം:പ്രിന്‍സിപ്പല്‍, ഗവ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ട്രെയിനിങ് സെന്റര്‍, പെരിങ്ങോട്ടുകുറിശി പി ഒ, പരുത്തിപുള്ളി, പാലക്കാട്, പിന്‍ 678573, ഫോണ്‍ 0492 2217241.

date