Skip to main content

ഡിപിഎംഎസ് യൂണിറ്റിന് ഒന്നാം പിറന്നാൾ

 

പ്രചാരണങ്ങൾ കലാപരമാക്കി  ജില്ലയുടെ ഓൺലൈൻ സൈന്യം

 

കോവിഡ് പ്രതിരോധത്തിന്റെ ഓൺലൈൻ നിയന്ത്രണ സംവിധാനമായി ജില്ലാ തലത്തിൽ പ്രവർത്തിക്കുന്ന 

'ഡിപിഎംഎസ് യൂണിറ്റ്' ഓഗസ്റ്റ്‌ 18ന് ഒരു വയസ്സ് പിന്നിട്ടിരിക്കുന്നു. കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ ജനങ്ങനെ സജ്ജരാക്കുക എന്ന ഉദ്ദേശത്തോടെയുള്ള പ്രചാരണ പരിപാടികളാണ് ഒന്നാം പിറന്നാൾ ദിനത്തിൽ ഡി പി എം എസ് യു ഒരുക്കിയത്.

 

കോവിഡ് സംബന്ധിച്ച പരമാവധി വിവരങ്ങൾ ശേഖരിക്കൽ, കോവിഡ് രോഗികൾക്ക് കൃത്യമായ ചികിത്സ ഒരുക്കൽ, നിലവിലുള്ള പ്രതിരോധ സംവിധാനത്തെ ബലപ്പെടുത്തൽ എന്നീ നിർണായക സേവനങ്ങളാണ് 'ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്മെൻറ് ആൻഡ് സപ്പോർട്ടിംഗ് യൂണിറ്റ്' എന്ന 'ഡിപിഎംഎസ് യൂണിറ്റ്' നിർവഹിക്കുന്നത്.

കോവിഡ് രണ്ടാം തരംഗം ശക്തിപ്രാപിച്ച ഘട്ടത്തിൽ  വൈറസിന്റെ പദ്ധതികൾക്ക് ജനങ്ങളെ വിട്ടുകൊടുക്കാതെ  സംരക്ഷിച്ച സർക്കാർ വിഭാഗങ്ങളിൽ മുൻപന്തിയിലാണ് ഡിപിഎംഎസ് യൂണിറ്റ്.

 

ആരോഗ്യവകുപ്പിന് കീഴിൽ 

ജില്ലാ മെഡിക്കൽ ഓഫീസറുടെയും ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജറുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ സേവന സംവിധാനത്തിന്റെ ചെയർപേഴ്സൺ ജില്ലാ കളക്ടർ ഹരിത വി കുമാറാണ്. അസിസ്റ്റന്റ് കലക്ടർ സുഫിയാൻ അഹമ്മദിനാണ് ഇതിന്റെ പ്രവർത്തന ചുമതല.

രണ്ട് ഡോക്ടർമാർ അടക്കം 31 അംഗങ്ങൾ ഊഴമിട്ട് ഈ സംവിധാനത്തിലൂടെ 

രാപ്പകൽ സേവനം നൽകുന്നുണ്ട്.

 

*പ്രവർത്തന മികവിന്റെ ഒന്നാം പിറന്നാൾ*

 

രൂപീകൃതമായി ഒരു വർഷം തികഞ്ഞ അവസരത്തിൽ 

ഒട്ടേറെ പ്രചാരണ പ്രവർത്തനങ്ങളാണ് ഡി പി എം എസ് യു സംഘടിപ്പിച്ചത്.

കോവിഡ് മൂന്നാം തരംഗ സാഹചര്യമുണ്ടായാൽ ശ്രദ്ധക്കേണ്ട കാര്യങ്ങൾ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ, കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരുന്നു

 പ്രചാരണ പരിപാടികൾ.

ഫ്ലാഷ് മോബ്ബ്, മൈമ്,

തെരുവുനാടകം ഒക്കെയായി ഏറെ 

കലാപരമായിരുന്നു ഇവരുടെ 

കോവിഡ് നിയന്ത്രണ പ്രചാരണങ്ങൾ.

പ്രചാരണത്തിന്റെ ഭാഗമായി 

അംഗങ്ങൾ ഒരുക്കിയ പൂക്കളത്തിലും മാസ്കും സാനിറ്റൈസറും തന്നെയായിരുന്നു പ്രധാനതാരങ്ങൾ. പ്രചാരണപരിപാടികൾ കോർത്തിണക്കി ഒരു ഹ്രസ്വ വീഡിയോയും ഇവർ പുറത്തിറക്കി. 

 

ജില്ലാകലക്ടറുടെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെയും

ഫെയ്സ്ബുക്ക് പേജുകളിൽ 

ഈ വീഡിയോ പ്രദർശിപ്പിച്ചിട്ടുണ്ട്. 

 

*പഴുതടയ്ച്ച് പ്രതിരോധം*

 

നാല് വിഭാഗങ്ങളായി തിരിഞ്ഞാണ് ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്മെൻറ് ആൻഡ് സപ്പോർട്ട് യൂണിറ്റ് കോവിഡ് പ്രതിസന്ധി കാലത്ത് പ്രതിരോധം തീർക്കുന്നത്.

ജാഗ്രത പോർട്ടൽ, ആംബുലൻസ് മാനേജ്മെൻ്റ്, പേഷ്യന്റ് മാനേജ്മെൻറ്, കോൾ സെൻ്റർ, എന്നിവയാണ് ആ വിഭാഗങ്ങൾ.

ഡിജിറ്റൽ സാങ്കേതികവിദ്യയുടെ കൃത്യമായ വിനിയോഗമാണ് ഈ വിഭാഗങ്ങളുടെ പ്രവർത്തന മികവിന്റെ കാതൽ.

വളരെ പ്രാഥമികമായ വിവരശേഖരണം പാളിയാൽ 

ഉണ്ടാകുന്നത് വളരെ വലിയ വിപത്താണ് എന്ന  വെല്ലുവിളി സധൈര്യം ഏറ്റെടുത്താണ് 

ഓരോ അംഗങ്ങളും പ്രവർത്തിക്കുന്നത്.

 

*ജാഗ്രത പോർട്ടൽ*

 

ജില്ലയിൽ കോവിഡ് ബാധിതരായവരുടെ പരമാവധി വിവരങ്ങൾ ശേഖരിച്ച് 

ആവശ്യമുള്ളവർക്ക് അടിയന്തര ചികിത്സ നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന 

ഡിജിറ്റൽ സംവിധാനമാണ് ജാഗ്രത പോർട്ടൽ. ഓരോ ദിവസവും 

കോവിഡ് പോസിറ്റീവ് ആവുന്ന ആളുകളുടെ എണ്ണം കൃത്യമായി 

ക്രോഡീകരിച്ച് പോർട്ടലിൽ ലഭ്യമാക്കുകയും, നെഗറ്റീവ് ആയവരെ തരംതിരിച്ച് അടയാളപ്പെടുത്തുകയുമാണ് ഈ പോർട്ടൽ വഴി ചെയ്യുന്നത്. കേസുകൾ കൂടിയ സാഹചര്യത്തിൽ ഇത് ഏറെ 

ശ്രമകരമായ ഒരു ദൗത്യമാണ്.

 

*ആംബുലൻസ് മാനേജ്മെന്റ്*

 

ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്മെൻറ് ആൻഡ് സപ്പോർട്ട് യൂണിറ്റിന്റെ  ഉപവിഭാഗമാണ് ആംബുലൻസ് മാനേജ്മെൻറ്.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയ കോവിഡ് ചികിത്സ നൽകുന്ന എല്ലാ ആരോഗ്യ സ്ഥാപനങ്ങളേയും ഉൾപെടുത്തി ആംബുലൻസ് സേവനങ്ങൾക്ക് ഒരു നെറ്റ്‌വർക്ക് രൂപീകരിച്ചിരിക്കുന്നു. പ്രാദേശികമായ രോഗവ്യാപനത്തിന്റെ തോത് അനുസരിച്ച് ഓരോ കേന്ദ്രങ്ങളിലും ആവശ്യമുള്ള ആംബുലൻസുകളും കൂടുതലുള്ള ആംബുലൻസുകളുടെ എണ്ണവും സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടാക്കി ആംബുലൻസ് സേവനം ഇവർ നിയന്ത്രിക്കുന്നു.

 ആംബുലൻസ് അത്യാവശ്യമായ ഇടത്തേക്ക് കൂടുതലുള്ള കേന്ദ്രങ്ങളിൽനിന്ന് എത്തിച്ചു നൽകലാണ് ഡ്യൂട്ടി.

വാട്സ്ആപ്പ്, ഫെയ്സ്ബുക്ക് തുടങ്ങി എല്ലാ സമൂഹമാധ്യമങ്ങളും 

ഇതിനായി ഇവർ ഉപയോഗപ്പെടുത്തുന്നുണ്ട്.

മുപ്പത് '108 ആംബുലൻസുകളും'

ഏഴ് സഹകരണ ബാങ്ക് ആംബുലൻസുകളും 

ഡി പി എം എസ് യൂണിറ്റിന് കീഴിൽ 

സേവനസജ്ജമാണ്.

 

*പേഷ്യന്റ് മാനേജ്മെൻറ്*

 

ഡി പി എം എസ് യു കീഴിൽ പ്രവർത്തിക്കുന്ന വേറൊരു വിഭാഗമാണ് 'പേഷ്യൻറ് മാനേജ്മെൻറ് '

ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നും ലഭിക്കുന്ന വിവരങ്ങളനുസരിച്ച് ഓരോ രോഗിയെയും വിളിച്ച് വിവരങ്ങൾ 

രേഖപ്പെടുത്തൽ ആണ് പ്രധാന ഉത്തരവാദിത്തം. വീട്ടിൽ ക്വാറന്റൈൻ സൗകര്യമില്ലാത്ത രോഗികളെ 

കണ്ടെത്തി കൃത്യമായി  

കോവിഡ് ട്രീറ്റ്മെൻറ് കേന്ദ്രങ്ങളിൽ എത്തിക്കുകയാണ് ഇവരുടെ ദൗത്യം. ഈ രോഗികളിൽ  തീവ്രപരിചരണം ആവശ്യമുള്ളരെന്നും ആരോഗ്യ പ്രശ്നങ്ങളോ ലക്ഷണങ്ങളോ ഇല്ലാത്തവരെന്നും തരംതിരിച്ച്  രേഖകൾ സൂക്ഷിക്കുന്നു. തീവ്രപരിചരണം ആവശ്യമുള്ളവർക്ക് അടിയന്തരമായി ചികിത്സ ലഭ്യമാക്കുന്നതിന് വേണ്ട വിവരങ്ങൾ കൈമാറുന്നു.

അത്യാഹിത സാഹചര്യങ്ങൾ പരമാവധി കുറയ്ക്കുന്നതിന് ഈ സംവിധാനം ഏറെ നിർണായകമാണ്.

 

*കോൾ സെൻറർ*

 

ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്മെൻറ് ആൻഡ് സപ്പോർട്ട് യൂണിറ്റിൽ അവിഭാജ്യമായ ഒരു ഘടകമാണ്  'കോൾ സെൻറർ'.

ഓരോ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലും ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് കൃത്യമായി പരിചരണവും ചികിത്സയും ലഭ്യമാകുന്നുണ്ടോ എന്ന് 

ഫോണിൽ വിളിച്ച് അന്വേഷിക്കുകയാണ് ഇവരുടെ പ്രധാന ജോലി. രോഗികളുടെ പരാതികൾ മുൻഗണന ക്രമത്തിൽ പരിഹരിക്കാനുള്ള വിവരകൈമാറ്റവും നിർവഹിക്കുന്നു.

കോവിഡ് പോസിറ്റീവായി ആശങ്കയിൽ കഴിയുന്ന രോഗികളെ സംബന്ധിച്ച് ഈ ഒരു കോൾ നൽകുന്ന ആത്മവിശ്വാസവും ധൈര്യവും വളരെ വലുതാണ്.

ഓരോ രോഗികളെയും വിളിച്ച് 

ശേഖരിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് കൃത്യമായി ഡിഎംഒ ഓഫീസിലേക്ക് കൈമാറുന്ന പ്രവർത്തിയും ഇവരാണ് ചെയ്യുന്നത്.

 

പ്രധാനപ്പെട്ട നാല് ഉപവിഭാഗങ്ങൾ 

പുറമേ ജില്ല കേന്ദ്രീകരിച്ച് ഒരു 'ഓക്സിജൻ വാർ റൂം' ഇവർ ഒരുക്കിയിരിക്കുന്നു.

രണ്ടാം തരംഗം ശക്തി പ്രാപിച്ചിട്ടും 

ജില്ലയിൽ ഒരിടത്തും ഓക്സിജൻ ക്ഷാമം ഉണ്ടായില്ല എന്ന നേട്ടത്തിന് പിന്നിൽ ഈ സേവനം നിർണായക പങ്ക് വഹിച്ചു.

ഓരോ കേന്ദ്രത്തിലും അധികമുള്ളതും കുറവുള്ളതുമായ ഓക്സിജൻ സിലിണ്ടറുകളുടെ കൃത്യമായ വിവരങ്ങൾ ഈ സംവിധാനം വഴി ശേഖരിക്കുന്നു.

മൂന്നാം തരംഗം തുടങ്ങിയാൽ 

ഉണ്ടാകാനിടയുള്ള മോശം സാഹചര്യം പോലും നേരത്തെ 

കണക്കാക്കിയാണ്  ഓരോ പദ്ധതികളും ആസൂത്രണങ്ങളും ചെയ്യുന്നത്.

 

നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ സുജയയാണ് ഡിസ്റ്റിക് പ്രോഗ്രാം മാനേജ്മെൻറ് സപ്പോർട്ട് യൂണിറ്റിന്റെ നോഡൽ ഓഫീസർ. 

അരിമ്പൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ 

ഓഫീസർ ഡോക്ടർ ദീപക് മേനോൻ 

അസിസ്റ്റൻറ് നോഡൽ ഓഫീസർ ആണ്.

 

യുവത്വത്തിൻറെ ഊർജ്ജവും 

പരിചയ സമ്പത്തിന്റെ 'വിസ്ഡ'വും  കോർത്തിണക്കി മുന്നേറുന്ന 

ഡി പി എം എസ് യൂണിറ്റ് 

മൂന്നാം തരംഗത്തെ നേരിടാൻ ഒരുങ്ങുന്ന ജില്ലയുടെ യുദ്ധസന്നാഹങ്ങൾക്ക് കരുത്താകും എന്ന കാര്യത്തിൽ സംശയമില്ല.

date