Skip to main content

അപേക്ഷ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പ് മുഖേന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 55 വയസ്സിനു താഴെ പ്രായമുള്ള വിധവകള്‍ക്ക് സ്വയം തൊഴില്‍ ചെയ്ത് വരുമാനമാര്‍ഗം കണ്ടെത്തുന്നതിന് ഒറ്റത്തവണ സഹായമായി 30,000 രൂപ അനുവദിക്കുന്ന സഹായഹസ്തം പദ്ധതിയുടെ അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ 10 പേര്‍ക്കാണ് സഹയം ലഭ്യമാവുക. വാര്‍ഷിക വരുമാനം 1 ലക്ഷം രൂപയില്‍ താഴെയായിരിക്കണം. മുന്‍വര്‍ഷം ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കുവാന്‍ പാടില്ല. തൊഴില്‍ സംരഭം ചുരുങ്ങിയത് 5 വര്‍ഷം കൊണ്ട് നടപ്പിലാക്കിയിരിക്കണം. www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ സെപ്റ്റംബർ 15 നു  മുമ്പായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊട്ടടുത്ത ഐ.സി.ഡി.എസ് ഓഫീസിലോ അങ്കണവാടിയിലോ ബന്ധപ്പെടാവുന്നതാണ്.
 

date