Skip to main content

സ്‌പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ചു

 

 

ഓണ അവധി ദിവസങ്ങളിൽ അനധികൃത വയൽ നികത്തൽ, മണൽ ഖനനം, പാറഖനനം, കുന്നിടിക്കൽ, വ്യാജമദ്യനിർമാണം, മായം ചേർക്കൽ,

അനധികൃത നിർമാണം,

മറ്റ് അനധികൃത പ്രവർത്തനങ്ങൾ,

അനധികൃത മരംമുറി, 

സർക്കാർ ഭൂമികയ്യേറ്റം,

നിയമവിരുദ്ധ പ്രവർത്തികൾ എന്നിവ

തടയുന്നതിന് ജില്ലാ താലൂക്ക് തലങ്ങളിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചു. ഇത്തരം

നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെടുന്ന പക്ഷം താഴെപറയുന്ന നമ്പറുകളിലേയ്ക്ക് വിളിച്ച്

പരാതി അറിയിക്കാവുന്നതാണെന്ന് ജില്ലാ കലക്ടർ ഹരിത വി കുമാർ അറിയിച്ചു. കൂടാതെ കാലവർഷക്കെടുതി, കോവിഡ് 19 സംബന്ധിച്ച

പരാതികൾ എന്നിവയും ഈ നമ്പറിൽ അറിയിക്കാവുന്നതാണ്.

കലക്ടറേറ്റ് കൺട്രോൾ റൂം - 0487 2362424, താലൂക്കാഫീസ്, തൃശൂർ - 0487 2331443, 

താലൂക്ക് ഓഫീസ്, തലപ്പിള്ളി - 0488 4232226, താലൂക്ക് ഓഫീസ്, ചാവക്കാട് - 0487 2507350, താലൂക്ക് ഓഫീസ്, ചാലക്കുടി - 0480 2705800, താലൂക്ക് ഓഫീസ്, കൊടുങ്ങല്ലൂർ - 0480 2802336, 

താലൂക്ക് ഓഫീസ്, മുകുന്ദപുരം - 04802825259, താലൂക്ക് ഓഫീസ്, കുന്നംകുളം - 0488 5225200.

date