Skip to main content

അപേക്ഷ ക്ഷണിച്ചു

വനിതാശിശു വികസന വകുപ്പ് മുഖേന 2021-22 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ക്കായി അപേക്ഷ ക്ഷണിച്ചു.
വനിതകള്‍ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായ പദ്ധതിയായ വനിതാ ഗൃഹനാഥ, വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്ന പദ്ധതി പടവുകള്‍,വിധവ പുനര്‍ വിവാഹ ധനസഹായത്തിനായുള്ള  മംഗല്യ പദ്ധതി, അശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്ന പദ്ധതിയായ അഭയകിരണം,സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിധവകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനുള്ള ധനസഹായപദ്ധതി സഹായഹസ്തം എന്നിവക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്. അപേക്ഷകള്‍ സെപ്റ്റംബര്‍ 15നകം
www.schemes.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487-2361500

date