Skip to main content

ജൽ ജീവൻ മിഷൻ വൊളൻ്റിയർ നിയമനം 

 

ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി കേരള ജല അതോറിറ്റി പ്രോജക്ട് ഡിവിഷൻ നാട്ടിക ഓഫീസിൽ വൊളൻ്റിയർമാരെ നിയമിക്കുന്നു. 179 ദിവസത്തേക്ക് പ്രതിദിനം 631 രൂപ നിരക്കിലാണ് നിയമനം. സിവിൽ എൻജിനീയറിംഗ് ഡിഗ്രി/ ഡിപ്ലോമ/ ഐടിഐ, കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് അപേക്ഷിക്കാം. ജിയോ ട്രാക്കിംഗ്, ജിയോ ടാഗിംങ് പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ 

ഓഗസ്റ്റ് 26ന് രാവിലെ 11 മണി മുതൽ 3 മണി വരെ നടത്തുന്ന കൂടിക്കാഴ്ചയിൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം കേരള ജല അതോറിറ്റിയുടെ നാട്ടിക പ്രോജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ ഹാജരാകണം. നിയമനം ജൽജീവൻ മിഷൻ പ്രവർത്തികൾക്ക് വേണ്ടിയുള്ളതും താൽക്കാലികവുമാണ്. ഫോൺ : 0487- 2391410

date