Skip to main content

എം.ബി.എ പ്രവേശനം: ഓണ്‍ലൈന്‍ കൂടിക്കാഴ്ച 27 ന്

 

സഹകരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ ഡാമിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം. ബി.എ ഫുള്‍ടൈം ബാച്ചിലേക്ക് പ്രവേശനത്തിന് ഓണ്‍ലൈനായി  ഓഗസ്റ്റ് 27 രാവിലെ 10 മുതല്‍ 12.30 വരെ കൂടിക്കാഴ്ച നടത്തുന്നു. വിക്ടോറിയ കോളേജിന് സമീപത്തുള്ള കോപ്പറേറ്റീവ് ട്രെയിനിങ് കോളേജിന്റെ ആഭിമുഖ്യത്തിലാണ് കൂടിക്കാഴ്ച നടത്തുന്നത്.

50 ശതമാനം മാര്‍ക്കോടെ ഡിഗ്രിയും മാറ്റ്, സീമാറ്റ്, അല്ലെങ്കില്‍ ക്യാറ്റ് യോഗ്യതയുള്ളവര്‍ക്ക് htttps://meet.google.com/syd-chju-zci?hs=24 ലിങ്കില്‍ പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്ക് 20 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. ഡിഗ്രി അവസാന വര്‍ഷ ഫലം കാത്തിരിക്കുന്നവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.
ഫോണ്‍- 8547618290,  9288130094.

date