Skip to main content

എംപ്‌ളോയബിലിറ്റി സെന്ററില്‍ അഭിമുഖം

ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ   എംപ്‌ളോയബിലിറ്റി സെന്ററില്‍ ആഗസ്റ്റ്  31 ന് രാവിലെ 10 ന്  സ്വകാര്യ മേഖലയിലെ വിവിധ ഒഴിവുകളിലേക്ക്  അഭിമുഖം നടത്തുന്നു. ഏരിയാ സെയില്‍സ് മാനേജര്‍, ഫീല്‍ഡ് സര്‍വ്വീസ് എന്‍ജിനീയര്‍, ടെലീ കോളര്‍  തസ്തികകളിലേക്കാണ് അഭിമുഖം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് ഏരിയാ സെയില്‍സ് മാനേജര്‍, ടെലീ കോളര്‍ തസ്തികകളിലേക്കും ഇലക്ട്രോണിക്‌സില്‍ ഐ.ടി.ഐ, ബി.എസ്.സി, ബി.ടെക് ഉള്ളവര്‍ക്ക് സര്‍വ്വീസ് എന്‍ജിനീയര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. എംപ്ലോയബിലിറ്റി സെന്ററില്‍ മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ ചെയ്യുന്നവര്‍ക്ക്  മാത്രമാണ് അഭിമുഖത്തില്‍ പങ്കെടുക്കുവാന്‍  അവസരം.  പുതിയതായി രജിസ്‌ട്രേഷന്‍ നടത്തി അഭിമുഖത്തില്‍ പങ്കെടുക്കുവാന്‍ ആഗസ്റ്റ് 27 നകം നേരിട്ട് ഓഫീസിലെത്തി രജിസ്‌ട്രേഷന്‍ നടത്തണം. രജിസ്‌ട്രേഷനും  മറ്റു വിവരങ്ങള്‍ക്കുമായി  9207155700 എന്ന നമ്പറില്‍ ബന്ധപ്പെടണം.

date