Skip to main content

പോസ്റ്റ് മെട്രിക്, പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ബീഡി, സിനി,  ലൈം സ്റ്റോണ്‍ ഖനി,  ഡോളോമൈറ്റ് ഖനി എന്നീ മേഖലകളില്‍  തൊഴില്‍ ചെയ്യുന്നവരുടെ മക്കള്‍ക്ക് 2021-22 വര്‍ഷത്തെ പ്രീമെട്രിക്, പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. വിദ്യാര്‍ഥികള്‍ക്ക് ദേശസാല്‍കൃത ബാങ്കുകളില്‍ ആധാര്‍ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. scholarships.gov.in  ലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് നവംബര്‍ 11 വരെയും  പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് നവംബര്‍ 30 വരെയും അപേക്ഷിക്കാം.
 

date