Skip to main content

പിഎസ്‌സി പ്രമാണ പരിശോധന

പത്തനംതിട്ട ജില്ലയില്‍ ആരോഗ്യവകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍പെക്ടര്‍ ഗ്രേഡ് 2 ( കാറ്റഗറി നമ്പര്‍ 421/2019) തസ്തികയുടെ ഓഗസ്റ്റ് 16ന് പ്രസിദ്ധീകരിച്ച 04/2021/ഡിഒഎച്ച്  നമ്പര്‍ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ പരിശോധന പൂര്‍ത്തിയാക്കാത്ത ഉദ്യോഗാര്‍ഥികള്‍ക്കായുള്ള ഒറ്റത്തവണ പ്രമാണ പരിശോധന സെപ്റ്റംബര്‍ ഒന്ന്, രണ്ട്, മൂന്ന്, ആറ് തീയതികളില്‍ പത്തനംതിട്ട ജില്ലാ പിഎസ്‌സി ഓഫീസില്‍ നടക്കും. ഇതു സംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് എസ്എംഎസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ തിരിച്ചറിയല്‍ രേഖ, പ്രായം, വിദ്യാഭ്യാസ യോഗ്യത, സംവരണാനുകൂല്യം, വെയിറ്റേജ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ തങ്ങളുടെ ഒടിആര്‍ പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്ത് ഇതിന്റെ അസല്‍ സഹിതം നിശ്ചിത തീയതിയിലും സമയത്തും വെരിഫിക്കേഷന് നേരിട്ട് ഹാജരാകണം. കോവിഡ്-19 നിയന്ത്രണവുമായി ബന്ധപ്പെട്ട് നിലവിലുള്ള പെരുമാറ്റചട്ടങ്ങള്‍ പാലിച്ച് വേണം  ഉദ്യോഗാര്‍ഥികള്‍ വെരിഫിക്കേഷന് ഹാജരാകേണ്ടത്. ഫോണ്‍: 0468-2222665.

 

date